Back 2 plus 2
കൊച്ചിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കുള്ള ബസ് യാത്ര. മനസ്സില്‍ ഒരുപാടു പുതു പുത്തന്‍ പ്രതീക്ഷകള്.ഒപ്പം ഒരു വല്യ പ്രാര്‍ത്ഥനയും.പ്ലസ് ടു വിനു പഠിച്ചപ്പോ ഉണ്ടായ പോലത്തെ എട്ടിന്റെ പണി ഇനികിട്ടാതിരിക്കട്ടെ...ആമീന്‍..... മനസ്സില്‍ പറഞ്ഞു കൊണ്ട് ബസിന്റെ സീറ്റ് ലേക്ക് ചാരി, കണ്ണടച്ചു. അപ്പൊ ദോ പിന്നേം വന്നു ആ ചിരിക്കുന്ന വടയക്ഷിയുടെ പാല്‍പുഞ്ചിരി.
ആ വടയക്ഷി വേറെ ആരുമല്ല....എന്റെ പ്ലസ്‌ടു കാമുകി ശ്രീമതി. ശബ്ന അന്തര്‍ജ്ജനം....പ്ലസ്‌ടു കഴിഞ്ഞു മാസം മൂന്ന് നാല് മാസം ആയെങ്കിലും ആ അന്തര്‍ജ്ജനം തന്ന ഹാങ്ങ് ഓവര്‍ വിട്ടു മാറാത്തത് കൊണ്ട് രംഗബോധമില്ലാതെ ആ പഹയത്തീടെ ഓര്‍മ ഇടയ്ക്കിടെ വരും.ഞാന്‍ നേരത്തെ പറഞ്ഞ എട്ടിന്റെ പണിക്ക് കൊട്ടേഷന്‍ കൊടുത്ത യജമാനത്തി ആണ് ഈ അന്തര്‍ജ്ജനം...
ഹൈസ്കൂള്‍ പഠനം ബോയ്സ് സ്കൂളില്‍ തീര്‍ത്ത എനിക്ക് ഒരു ആഗ്രഹമേ ഉണ്ടായുള്ളു...അധികം സുന്ദരികള്‍ ഉള്ള സ്ഥലത്ത് ചേര്‍ന്ന് പഠിക്കണം...അല്ലാതെ ചില കൂതറ പിള്ളേരെ പോലെ സയന്‍സ് ഗ്രൂപ്,മാത്സ് ഗ്രൂപ്, കൊമെര്സ് എന്ന ദുരാഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല...അങ്ങനെ മോശമല്ല എന്ന് എനിക്ക് തോന്നിയ ഒരു സ്ഥലം....തേവര വൊക്കേഷനല്‍ ഹയര്‍ സെകണ്ട്രി സ്കൂള്‍....ഇന്റര്‍വ്യൂ നു പോയപ്പോ ഒരുപാട് കളെര്‍സ്നെ കണ്ടത് കൊണ്ട് വല്യ താല്പര്യം തോനാത്ത വിഷയം ആയിട്ടും അവിടെ തന്നെ ചേരാന്‍ തീരുമാനിച്ചു...ഇന്റര്‍വ്യൂ കഴിഞ്ഞു ഇറങ്ങി വീട്ടില്‍ പോകുനതിന്‍ മുമ്ബ് അവിടെ ഉണ്ടായിരിന്ന നാലു പേരോട് ലോല ഹൃദയനായ എനിക്ക് അനുരാഗം വന്നു...അവിടെ തുടങ്ങുന്നു കൊടും ചതിയുടെ കഥന കഥ..... അന്ന് എനിക്ക് അനുരാഗം തോന്നിയ നാല് പേരില്‍ ഒരാള്‍ പോലും ഫസ്റ്റ് ഡേ ക്ലാസ്സ്ല്‍ വന്നപ്പോ ഉണ്ടായില്ല. എങ്കിലും സങ്കടം മാറാന്‍ അധികം നേരം വേണ്ടി വന്നില്ല...തലയില്‍ തട്ടമിട്ട നമുടെ ജാതി പെണ്‍കുട്ടി നേരം വയ്കി ക്ലാസ്സ്ല്‍ വന്നു...അവളെ കണ്ടപ്പോഴേ അനുരാഗ വിലോജനനായി പോയ്.....മത്സരം ഉണ്ടാകാതിരിക്കാന്‍ അധ്യ ആഴ്ചയില്‍ തന്നെ ക്ലാസ്സിലെ ബോയ്സ്നോട് എല്ലാരോടും പറഞ്ഞു എനിക്കുള്ള അവളോടുള്ള താല്പര്യം അറിയിച്ചു എല്ലാവരോടും സമ്മതം വാങ്ങി. പണി തുടങ്ങി...
അടുത്ത പ്രശ്നം എങ്ങനെ അവളെ വീഴ്ത്തും....ഞാന്‍ എന്റെ കസിനെ സമീപിച്ചു..ഇമ്മാതിരി പരിപാടിക്ക് പുള്ളിക്കാരന്‍ ബെസ്റ്റ് ആണ്.....അവന്‍ പലവട്ടം കഴിവ് തെളിയിച്ച ഫീല്‍ഡ് ആയത് കൊണ്ട് അവന്‍ തന്നെ ആശാന്‍.......ആഗ്രഹം അറിയിച്ചു...തന്നു ആദ്യത്തെ ഉപദേശം....
ഇടനിലക്കാരെ കൂട്ടരുത്...........എന്താണേലും നേരിട്ട്.............
എന്റെ കസിന്‍...സോറി എന്റെ ആശാന്‍.....ഒരു കാര്യവും ചുമ്മാ പറയില്ല. എന്തിനും ഏതിനും ഒരു അടിസ്ഥാനമുണ്ട്.....ചുമ്മാ തിയറി ക്ലാസ്സ് അല്ല എന്റെ ആശാന്റെ....പ്രക്ടികല്‍ അടക്കമുള്ള ക്ലാസ്സ് ആണ്....അധ്യ ഉപദേശത്തിന്റെ പ്രച്ടികല്‍ സെക്ഷന്‍.അത് ആശാന്റെ ജീവിതത്തില്‍ നിന്ന് തന്നെ അടര്‍ത്തി എടുത്ത ഒരു ഏടാണ്...
അത് പറയുനതിന്‍ എല്ലാവര്ക്കും ഓര്‍മയിലേക്ക് വെളിച്ചം പകരാന്‍ ഒരു ഫോര്‍മുല.............
AB + AC = taking A as the common…. A(B+C)
ഇതില്‍ A എന്ന് പറയുന്നത് എന്റെ കസിന്‍...B എന്ന് പറയുനത് കസിന്റെ സ്നേഹിതന്‍ രഞ്ജിത്ത്.(N.B-ഈ പേര് എന്റെ കഥയില്‍ വരും ഭാഗങ്ങളില്‍ പല ഇടതും പരാമര്‍ശിക പെടും അത് കൊണ്ട് ആ പേര് മറക്കണ്ട)..പിന്നെ C അത് എന്റെ കസിന്റെ സ്നേഹിത,മാത്രമല്ല നമ്മുടെ രഞ്ജിത് സ്നേഹിക്കുന്ന കുട്ടി കൂടിയാണ്.... ഇനി ഫോര്‍മുല എങ്ങനെ അപ്ലൈ ഇതില്‍ വര്‍ക്ക് ഔട്ട് അകുനത് എന്നു ചോദിച്ചാല്‍...
ഇതിലെ A factor ആയ എന്റെ കസിന്‍ ഇവര്‍ രണ്ട് പേരുടെയും common ഫ്രണ്ട് ആണ്.. അതിനാല്‍ B factor ആയ രഞ്ജിത്ത്, A നെ കൂട്ട് പിടിച്ചു B+C എന്ന ഉത്തരത്തില് എത്താം എന്ന ഉദ്ദേശത്തോടെ ആണ് ഈ ഫോര്‍മുല പ്ലാന്‍ ചെയ്തത്.ഈ ഫോര്‍മുല എന്റെ കസിനും സമ്മതിച്ചു.ഇവരെ തമ്മില്‍ ഒന്നിക്കാന്‍ വേണ്ടി എന്റെ കസിന്‍ ഇതിലെ നായികയോട് കൂടുതല്‍ ചങ്ങാത്തതിലായ്.പിന്നീട് എപ്പോഴോ ചങ്ങാത്തത്തിന്റെ തുലാസില്‍ അളന്നു നോക്കിയപ്പോ രഞ്ജിത്തിന്റെ ചങ്ങാത്തത്തിനെകാള്‍ സ്നേഹിതയുടെ ചങ്ങാത്തിന് ഭാരം കൂടുതലായ് മാറി.....ചുരുക്കി പറഞ്ഞാല്‍ ധൂതനായ് പോയ ഹംസം ധമയന്തീനെ അടിച്ചു മാറ്റി എന്ന്. ശാസ്ത്രം പിഴച്ചു..... അങ്ങനെ ഒരു അപകടം മുന്നില്‍ കണ്ടു കൊണ്ടാണ് എന്റെ ആശാന്‍ എന്നോട് ഇടനിലക്കാരെ വെയ്ക്കരുത് എന്ന് പറഞ്ഞു തന്നത്...
രണ്ടാമത്തെ ഉപദേശം.... എത്രയും പെട്ടെന്ന്‍ കാര്യം പറയുക....
കാരണമായ് ആശാന്‍ പറഞ്ഞത് എറണാകുളത്ത് മണ്ണും പെണ്ണും ഭയങ്കര ഡിമാന്റ് ആണ്...ഓരോ ദിവസം കഴിയുമ്പോഴേക്കും മല്‍സരം കടുപ്പകമാകും എന്ന്, അതുകൊണ്ട് എത്രയും പെട്ടെന്ന് പറയുക...
ഞാന്‍ അവളോട് കാര്യം പറഞ്ഞു,എല്ലാ പെണ്‍കുട്ടികളെയും പോലെ അവള്‍ ഉടനെ പറഞ്ഞു നമ്മള്‍ എല്ലാരും കേട്ട് മടുത്ത ആ പഴയ വാചകം. “ ഞാന്‍ ഇവിടെ പഠിക്കാന്‍ വേണ്ടി വന്നതാണ്.വേറെ ഒന്നും എനിക്ക് എന്റെ മനസിലില്ല..എന്നെ വെറും ഒരു ഫ്രണ്ട് ആയി കാണാന്‍ പറ്റുമെങ്കില്‍ മാത്രം ഇനി മിണ്ടിയാല്‍ മതി........................” ഞാന്‍ പറഞ്ഞത് ഇഷ്ട്ടമാണ് എന്നൊരു വാക്ക്..അതിനു കിട്ടിയ ഉത്തരമണേല്‍ ഒരു നീണ്ട ഇടയലേഖനം.നീണ്ട ഒരു വര്‍ഷത്തെ കഠിന പ്രയത്നത്തില്‍ അവസാനം അവളുടെ കൂട്ടുകാരിയുടെ സഹായത്താല്‍ അവളെ കൊണ്ട് ഇഷ്ട്ടമാണ് എന്ന് പറയിപ്പിച്ചു. അവള് എനോട് പറഞ്ഞു “എനിക്ക് ഇഷ്ട്ടമാണ് പക്ഷേ..........” ആദ്യ പകുതി കേട്ടപ്പോഴേ പാതി അബോധവസ്തയിലായ ഞാന്‍ പറഞ്ഞു. പക്ഷേ.. ബാകി കൂടി പറ. അവള്‍ ബാക്കി പറഞ്ഞു “ എനിക്ക് ഒരു കാമുകി എന്ന പേരില്‍ അറിയപ്പെടാന്‍ താല്പര്യമില്ല....എന്റെ ഇഷ്ട്ടം ഞാനും നീയും പിന്നെ എന്നെ സഹായിച്ച അവളുടെ കൂട്ടുകാരിയും ഒഴികെ വേറെ ആരും അറിയരുത്” അവള്‍ പറഞ്ഞു തീരുനതിന്‍ മുന്പേ ഞാന്‍ പറഞ്ഞു. ഇല്ല !!! ആരും അറിയില്ല....അങ്ങനെ കച്ചോടം ഉറപ്പിച്ചു...എനിക്ക് ഇതരോടെലും പറയാതെ ഒരു മനസമാധനമില്ല....എങ്കിലും ഞാന്‍ പറഞ്ഞില്ല...കൊടും ചതിയാണ്...ഞങ്ങളെ ഒന്നിപ്പിക്കാന്‍ വേണ്ടി അഹോരാത്രം പാട് പെട്ടതാണ് എന്റെ സ്നേഹിതന്മാര്‍....ഇപ്പോഴും പുതിയ പുതിയ പ്ലാനുകള്‍ തയ്യാറാക്കുന്നുണ്ട്...എങ്കിലും കാമുകിക്ക് വേണ്ടി സ്നേഹിതന്മാരെ ചതിക്കാന്‍ തീരുമാനിച്ചു.........പിന്നെ എല്ലാം അവാര്‍ഡ് പടം പോലെ ആയി..പഞ്ചാര അടിക്കാന്‍ പറ്റില്ല ക്ലാസ്സ്ല്‍ വെച്ച് കാരണം മറ്റുള്ളവര്‍ അറിയാന്‍ പടില്ലാലോ....മൊബൈലോ അവളുടെ വീട്ടിലോ ഫോണ്‍ ഇല്ലാത്തത കൊണ്ട്..ആ വഴിയും ക്ലോസ്....ജയറാമിന്റെ പടത്തിന്റെ പേര് പോലെ “വെറുതെ ഒരു കാമുകി”... പക്ഷേ അങ്ങനെ തീര്‍ത്തു പറയാന്‍ പറ്റില്ല..... അവളെ ശല്യപെടുതുന്ന ലോക്കല്‍ ഗുണ്ട...കണ്ണന്‍...വട്ടപേര് ‘കാണെക്കണ്ണന്‍’..അവളുടെ ബാപ്പ അത്യാവിശ്യം കൊട്ടേഷന്‍ ഒകെ ഉള്ള ഒരു ഉടായിപ്പ് മച്ചാന്‍..എനിക്ക് ശത്രുകളുടെ ലിസ്റ്ല്‍ രണ്ടു പേര്..എല്ലാം അവളുടെ സംഭാവന.ഇവരെ എങ്ങനെ ഒധുക്കാം എന്ന് ആലോചിച്ചു തല പുകഞ്ഞു നടക്കുമ്പോ ഒരു വാര്‍ത്ത കേട്ടു....എന്റെ ഒരു സൈഡ് പാടെ പോളിച്ചടുക്കിയ ഒരു വാര്‍ത്ത...ഞങ്ങടെ സിലബസില്‍ ഒരു വിഷയം മാത്രം ഞങ്ങള്‍ വേറെ വേറെ ക്ലാസ്സ്ല്‍ ആണ്.. ആ ക്ലാസ്സ്ല്‍ ഉള്ള ഒരുത്തനുമായി അവള്‍ ഇഷ്ട്ടത്തിലാണ് എന്ന്...അപ്പോഴാണ് എനിക്ക് അവള്‍ ആദ്യം പറഞ്ഞ “വേറെ ആരും ഈ കാര്യം അറിയരുത്” എന്ന് നിബന്ധനയുടെ ഉദേശശുദ്ധി മനസിലായത്. എനിക്ക് അവളോട് ചോതികാന്‍ പറ്റില്ല...കാരണം അവള്‍ എനോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് ഞാന്‍ അല്ലാതെ വേറെ ആരും അറിഞ്ഞിട്ടില്ല,ഞാന്‍ സ്നേഹിതരോട് പറഞ്ഞിട്ടില്ല..അത് കൊണ്ട് അവരോടു സങ്കടം പറയാന്‍ പറ്റില്ല...പിന്നെ ആരോടും ഒന്നും പറഞ്ഞില്ല......
പെട്ടെന്ന്‍ ഒരു അശരീരി “അരക്ക് താഴെ തളര്‍ന്ന ഭര്‍ത്താവിനെ ഉപേഷിച്ച് കാമുകന്റെ കൂടെ പോയ വിശ്വസ്തയായ് ഭാര്യ” പെട്ടെന്ന് ഞാന്‍ ഉറക്കമുണര്‍ന്നു...അത് ഒരു മഞ്ഞ പത്ര വിതരണക്കാരന്‍ പത്രം വില്കുന്നതയിരിന്നു....അയ്യാള്‍ പറഞ്ഞു നടന്നലകലുന്നു.. “ചൂടുള്ളവാര്‍ത്ത!ചൂടുള്ളവാര്‍ത്ത!അരക്ക്താഴെ......................................” അപോ പിന്നെ എനിക്ക്പറ്റിയത് നിസാരം..ഞാന്‍ മനസ്സില്‍ കരുതി പുറത്തു നോക്കി...ബസ്സ് പെരിന്തല്‍മന്ന ലക്ഷ്യമാക്കി പിന്നേം പായുന്നു..ഞാന്‍ ഓര്‍ത്തു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാര്‍!!!