KOCHI TO PMNA
രാവിലെ പത്ത് മണി.ആകെ വിഷമിച് വല്ലാത്ത അവസ്ഥയില്‍ ഇരിക്കുന്ന എന്നോട് ബാപ്പ ചോതിച്ചു. “എന്തായി വല്ലതും അറിഞ്ഞോ?”. ഞാന്‍ പറഞ്ഞു ഇതു വരെ ഒന്നും അറിഞ്ഞിട്ടില്ല. എന്റെ അവസ്ഥ മനസിലാക്കിയ ബാപ്പ പിന്നെ എന്നോട് ഒന്നും ചോതിക്കാന് നിന്നില്ല.ബാപ്പാന്റെ മുഗത്തും ടെന്‍ഷന്‍ ഞാന്‍ കണ്ടു. സമാധാനിപ്പിക്കണ്ണം എന്ന് എനിക്ക് തോന്നിയെങ്കിലും സ്വയം ടെന്‍ഷന്‍ല്‍ ആയ എനിക്ക് അതിന് പറ്റുമായിരുന്നില്ല. എങ്കിലും എവിടുന്നോ കുറെ മനശക്തി കടമെടുത്തു ഞാന്‍ ബപ്പയോട് പറഞ്ഞു “നമുക്ക് ചെയ്യാവുന്നത് ചെയ്തു, ഇനി വിധി അന്നു അത് നമ്മള് ഉള്ള്കൊള്ളന് തയ്യാര്‍ ആകന്നം”. ബാക്കി ഒന്നും പറയാന്‍ എനിക്ക് നാവ് പൊന്തിയില്ല.ഇത്രയും പറഞ്ഞു പക്ഷെ ഞാന്‍ ബാപ്പാന്റെ മുഗത്ത് നോക്കിയില്ല്ല. എനികത്തിനു ആകുമയിരുന്നില്ല്ല.
സമയം പത്തര ചുറ്റും ഉള്ളവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു.എന്റെ കസിന് എന്റെ അടുത്ത് തന്നെ ഉണ്ട്. പക്ഷെ അതൊന്നും എനിക്ക് സമാധാനം തന്നില്ല. അവസാനം പടച്ചോനെ വിളിച്ചു കൊണ്ടു ഞാന്‍ അത് ചെയ്തു. ഞാന്‍ അത് ചെയ്യുമ്പോള്‍ എന്റെ സ്നേഹിതന് അഗസ്റ്റിന് എന്റെ തുവള്ളില് മുറുകി പിടിച്ചു,അവന്റെ സ്വാന്തനം ആ അവസാന നിമിഷത്തില്‍.അത് എനിക്ക് ശക്തി തന്നു.അവന് തന്ന ആ ശക്തിയില്‍ ഞാന്‍ ഒന്നും കൂടെ പടച്ചോനെ എന്ന് വിള്ളിച്ചിട്ടു എന്റര്‍ ബട്ടണ്‍ അമര്‍ത്തി. ആര്‍ക്കും ഒന്നും മിണ്ടാനില്ലാത്ത സമയം.ശ്മശാന മൂഗത, അതിനടയില്‍ കമ്പ്യൂട്ടര്‍ ന്റെ സ്ക്രീനില്‍ അത് തെല്ലിഞ്ഞു വന്നു…………31186
ഞാന്‍ ആകെ വല്ലാതെ ആയി. ഇതു വീട്ടിലെ ഫോണ്‍ നമ്പര്‍ അല്ലെ?ഞാന്‍ അടിച്ചത് എന്റെ എന്‍ട്രന്‍സ് എക്സാമിന്റെ റോള്‍ നമ്പര്‍ വന്നത് വീട്ടിലെ ഫോണ്‍ നമ്പര്‍. ഞാന്‍ ഒന്നും കൂടി കണ്ണ് തിരുമി നോക്കി. അല്ല ഫോണ്‍ നമ്പര്‍ ല്‍ എന്തോ വശപിശക് ഉണ്ട്.അതെ ഒരക്കം കുറവുണ്ട്. ഞങ്ങടെ വീട്ടിലെ നമ്പര്‍ 310186.അപ്പൊ പിനെ ഇതാരുടെ നമ്പര്‍. എന്റെ സ്നേഹിതനും കസിനും എന്നെ പറഞ്ഞു മനസിലാകി ഇത് നിന്റെ റാങ്ക് ലിസ്റ്റു തന്നെ അന്നു. ഞാന്‍ മനസില്‍ ഓര്‍ത്തു ഇതിലും ഭേദം എന്റെ റോള്‍ നമ്പര്‍ തനെയന്നു.അത് റാങ്ക് ലിസ്റ്റ് നേക്കാള്‍ കുറവായിരിന്നു.
പിന്നെ എന്റെ കസിന് അവന്റെ നമ്പര്‍ അടിച്ചു, അപ്പോഴും സ്കീന് തെള്ളിഞ്ഞു വന്നു.പക്ഷെ ഇപ്രവിശ്യം എന്റെ മുഗം ശോഭിച്ചു. എന്ത് കൊണ്ടെന്നാല്‍ അവന് ഡിസ്കോ ആയി പോയ്. അവന് ദിസ്കൊള്ളിഫ്യെദ് ആയി പോയ്. അപോ അവനിലും ഭേദം ഞാന്‍ തന്നെ.ഞാന്‍ കുറെ കാലമായ് അവനെ തോല്പിക്കന്നം എന്ന് വിജാരിച്ചിട്ടു. ഇന്ന് അതിന് സാധിച്ചു,അല്‍ഹംദുലില്ല. അവനെ തോല്‍പ്പിച്ച് അത് മതി.
കുറച്ചു ദിവസത്തേക്ക് കുടുംഭക്കാര്ക്ക് നേര്‍ച്ച കോഴിയായ് അവന് മാറി. ഞാന്‍ അങ്ങനെ രക്ഷപെട്ടു. ഇനി അടുത്തത് എന്ത് പഠിക്കും! റിസള്‍ട്ട് വനതിന് ശേഷമുള്ള ദിവസങ്ങള്ളില് അമ്മാവന്റെ ഇന്റര്‍നെറ്റ് കഫെ യില്‍ ചൂടുളള ചര്‍ച്ച വിഷയം. അങ്ങനെ അതോലോചിച്ചു കഫെ യില്‍ ഇരികുമ്പോ അഗസ്റ്റിന് പറഞ്ഞു. സമയം നാലെ പത്തു വേഗം വാ പുറത്തു,ഞങ്ങള്‍ കഫെ യുടെ പുറത്ത് റോഡ് ലേക്ക് നോക്കി കാത്ത് നിന്നു. അഞ്ചു മിനിട്ടുനുല്ല്ളില് ഞങ്ങള്‍ കാത്തു നിന്ന നിമിഷം സമാഗതമായി. അതെ ഒരു വണ്ടി നിറയെ സുന്ദരികള്‍...ഞങ്ങള്‍ എന്നും കാത്തിരിക്കുന്ന സ്വപ്ന വാഹനം.അതെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിടല്‍ ലെ നേര്സ്മാരെ കൊണ്ടു പോകുന്ന വണ്ടി.....
അത് പോയ് കഴിഞ്ഞപ്പോ അഗസ്റ്റിന് പറഞ്ഞു. “അതില്‍ ഒന്ന് കയറാന്‍ പറ്റിയിരുന്നെങ്കില്‍”.എല്ലാവരും ഒന്ന് ധീര്ഗശ്വാസം വിട്ടു കൊണ്ടു കഫെയിലേക്ക് തിരിച്ച് കയറി. അപോ എനിക്ക് തോന്നി. അഗസ്റ്റിന് പറഞ്ഞത് വെറും വാക്കല്ല!അതില്‍ കയറാന്‍ നേഴ്സ്ആകന്നം, അതിനു ചേരാന്‍ എനിക്ക് പറ്റും. പിനെ എല്ലാം പെട്ടെന ആയിരിന്നു. അപ്പ്ല്ലികേശന് അയച്ചു. എന്റെ ഫോണ്‍ നമ്പര്‍ വെച്ച് സോറി റാങ്ക് ലിസ്റ്റ് വെച്ചു നമുടെ നാട്ടില്‍ കിട്ടില്ല എന്ന് മനസിലാക്കിയ ഞാന്‍ മലപ്പുറം ഭാഗത്ത് എന്റെ അറിവ് ഉപയോഗപെടുത്താം എന്ന് കരുതി ഞാന്‍ ആ ഭാഗത്തേക്ക് അപ്പ്ലികേശന് അയച്ചത്.
ആദ്യം എന്നെ വിളിച്ചത് അല്‍ ശിഫ... ഇന്റര്‍വ്യൂ നു പോയപ്പോ പുതു മോടി വിട്ടു മാരിയിട്ടിലാത്ത അളിയനെ കൂട്ടി കൊണ്ട പോയ്. അവിടെ എത്തി ഇന്റര്‍വ്യൂ എന്നെ പ്രിസിപല്‍ വിളിച്ചു, എനോദ് ചോതിച്ചു, “വാട്ട് ഈസ് മലേറിയ?” മല ഉള്ള ഏരിയ മലേറിയ എന്നും ഉധാഹരന്നമായി മലപ്പുറം , പാലകാട് എന്നോകെ പറയാന്‍ വന്നെങ്കിലും വെറുതെ അളിയനെ ഞെട്ടിക്കണ്ട എന്ന് കരുതി വാ തുറന്നില്ല.പിന്നീടുള്ള ചോദ്യങ്ങള്‍ പോലും മനസിലായില്ല.പിന്നെ അല്ലെ ഉത്തരം പറയല്‍.അന്ന് അളിയന് മനസിലായ് എന്റെ റേഞ്ച്.... എന്നെ അന്ന് തളര്‍ത്തിയത് അവിടെ അഡ്മിഷന് കിട്ടാഞ്ഞതല്ല പകരം അളിയന് എന്റെ കഴിവുകള്‍ തിരിച്ചരിഞ്ഞതാണ്ണ്.പിന്നീട് അളിയന് വെറുതെ എന്നോട് ചിരികുമ്പോ അതില്‍ ഒരു കളിയാക്കല്‍ ഉണ്ടോ എന്നൊരു സംശയം ഉദിച്ചു തുടങ്ങി
പിന്നീട് എനെ വിളിച്ചത് മൌലാന.....ഇത്തവണ അളിയനെ കൂടെകൊണ്ടു പോയില്ല.....അന്ന് എന്നെ ഇന്റര്‍വ്യൂ ചെയ്തത്.....അറിവിന്റെ സര്വഞജാനപീഠം കയറിയ ശ്രീ ശ്രീ സെയ്ത്മുഹമ്മദ് ഹാജി അവര്‍കള്‍.എന്നോട് അദ്ദേഹം കുറെ മണ്ടത്തരങ്ങള്‍ ചോദിച്ചു മറുപടിയേ കുറെ വിഡ്ഢിതരങ്ങള്‍ ഞാന്‍ പറഞ്ഞു... മൂപ്പര് ഫ്ലാറ്റ്.....കച്ചരോണ് കി സിന്ദഗി ജോ കച്ചറ ബന് ജാത്തി ഹേ എന്ന് ലാലേട്ടന് പറഞ്ഞത് സത്യമാന്നെന്നു മനസിലായ്......അങ്ങനെ അഡ്മിഷന് കിട്ടി
തിരിച്ച് പോകുമ്പോ ബസ്ല് ഇരുന്നു ഞാന്‍ ആലോചിച്ചു......ചുരുങ്ങിയത് നൂറ്റിയമ്പത് പിള്ളേര് അതില്‍ എങ്ങനെ വന്നാലും നൂട്ടിഇരുപത് പെണ്പിള്ളേര്....അതില്‍ കുറഞ്ഞത് എമ്ബത് സുന്ദരികള്‍...ശതമാന കണക്ക് വെച്ചു നോക്കുമ്പോ ഒരാള്‍ക്ക് മൂന്നു അതി സുന്ദരികളും അഞ്ചു സാധാരണ സുന്ദരികളും വെച്ചു കിട്ടും.അപ്പൊ മല്‍സരം ഉണ്ടാകില്ല. എന്റെ മനസ് ആനന്ദത്തില്‍ ആറാടി....ഒരേ സമയം എന്റെ മനസ്സില്‍ ഒന്നും രണ്ടുമല്ല ചുരുങ്ങിയത് അന്ബത് ലഡ്ഡു എങ്കിലും പൊട്ടി കാണും.
ഞാന്‍ വീട്ടിലെത്തി പിറ്റേന്ന് തന്നെ വര്‍ക്ക് തുടങ്ങി..... ലേഡീസ് ഹോസ്റ്റല്‍ ആദ്യത്തെ ഫോണ്‍ കാള്‍... ആരോ ഫോണ്‍ എടുത്തു എന്റെ മനസ് ശുദ്ധമായത് കൊണ്ട് ഞാന്‍ എന്റെ പേരൊക്കെ പറഞ്ഞു പഞ്ചാര അടിച്ചു.... കോളേജില്‍ എത്താന്‍ എന്റെ മനസ് വെമ്ഭി കൊണ്ടേ ഇരിന്നു............ അങ്ങനെ എനിക്ക് കോളേജില്‍ നിന്ന് കാള്‍ വന്നു....എന്റെ പെട്ടി ഞാന്‍ റെഡി ആകി വെച്ചിട്ട് നാള് കുറെ ആയി..കാള്‍ വനതും അടുത്ത വണ്ടിക്ക് നേരെ pmna………………( തുടരും.........)
supr machaa nammda natilaaa vaaaa hehehhhehehehe thudaranam ennit anagne und ennum para alshifayil kitathathu bagyamada avide kurava penpiller ullathane odukathe jadayum moulana suprdaa heheh
ReplyDeleteathanaganada thaha...mutathe mullayk annum innum mannamilalo...enik al shifa ya ishttam hehehe
ReplyDeleteതിരിച്ച് പോകുമ്പോ ബസ്ല് ഇരുന്നു ഞാന്‍ ആലോചിച്ചു......ചുരുങ്ങിയത് നൂറ്റിയമ്പത് പിള്ളേര് അതില്‍ എങ്ങനെ വന്നാലും നൂട്ടിഇരുപത് പെണ്പിള്ളേര്....അതില്‍ കുറഞ്ഞത് എമ്ബത് സുന്ദരികള്‍...ശതമാന കണക്ക് വെച്ചു നോക്കുമ്പോ ഒരാള്‍ക്ക് മൂന്നു അതി സുന്ദരികളും അഞ്ചു സാധാരണ സുന്ദരികളും വെച്ചു കിട്ടും.അപ്പൊ മല്‍സരം ഉണ്ടാകില്ല. എന്റെ മനസ് ആനന്ദത്തില്‍ ആറാടി...............
ReplyDeletehahhahahha aliyaaaaaaaaaaa kidu kidu kidu.... 100 likes...